ഇടുക്കി: പോലീസ് സ്റ്റേഷനില്‍ ഒളിക്യാമറ വച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേര്‍ന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളിക്യാമറ വച്ചത്.
വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ഉദ്യോഗസ്ഥ നല്‍കിയ പരാതിയെ തുടര്‍ന്ന് വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്താണ് ഇയാളുടെ ഉദ്ദേശം എന്നതില്‍ വ്യക്തത ഇല്ല. സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment