Wednesday, July 29, 2026
Kerala News

സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിയ സംഭവം: പൊലീസിന് പരാതി കൈമാറി

സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിയ സംഭവം: പൊലീസിന് പരാതി കൈമാറി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി സ്ഥലം മാറിയപ്പോള്‍ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസിന് പരാതി കൈമാറി. എസ് സി - എസ് ടി കമ്മീഷനില്‍ ലഭിച്ച പരാതി കന്റോണ്‍മെന്റ് പൊലീസിനും കൈമാറി. സംഭവത്തില്‍ ഇരുകൂട്ടരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. 

സെക്രട്ടറിയേറ്റില്‍ അഡ്മിമിസ്‌ട്രെഷന്‍ വിഭാഗത്തില്‍ അറ്റന്‍ഡര്‍ ആയിരുന്ന യുവതിക്ക് ഏപ്രില്‍ ആദ്യവാരമാണ് ദേവസ്വം സെക്രട്ടറിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. പിന്നീട് മറന്നുവെച്ച ബാഗ് എടുക്കാനായി മെയ് മാസത്തില്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സെക്രട്ടറിയേറ്റ് അസിറ്റന്റ് ഇവര്‍ ഉപയോഗിച്ച മേശയും കസേരയും കഴുകി മാറ്റിയെന്നും ശുദ്ധികലശം നടത്തിയെന്നും മറ്റ് ജീവനക്കാര്‍ യുവതിയോട് പറഞ്ഞത്. 

തുടര്‍ന്ന്  എസ്സി- എസ്ടി കമ്മീഷന് മെയ് 30നാണ് പരാതി നല്‍കിയത്്. 20 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് സെക്രട്ടറിയേറ്റ് അസിറ്റന്റ്.



Related News

Comments

No comments yet. Be the first to comment!

Leave a Comment