തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ സമയക്രമം ആവിഷ്‌കരിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. പുതിയ സമയക്രമം ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളിലേക്കാണ് ബാധകമാകുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും അരമണിക്കൂര്‍ അധികമായിരിക്കും ക്ലാസ് സമയം.
ഇനി മുതല്‍ ഹൈസ്‌കൂളിലെ ക്ലാസുകള്‍ രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15ന് അവസാനിക്കും. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനിറ്റ് വീതമാണ് സമയം കൂട്ടിയിരിക്കുന്നത്. അഞ്ചുമുതല്‍ ഏഴുവരെ ഉള്ള ക്ലാസുകള്‍ക്ക് ആഴ്ചയില്‍ ആറു പ്രവൃത്തി ദിനങ്ങളാണ് ഉണ്ടായിരിക്കുക. തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ അധികമായി ക്ലാസിനായി ഉപയോഗിക്കും.
എട്ടു മുതല്‍ പത്തുവരെ ഉള്ള ക്ലാസുകള്‍ക്ക് ആഴ്ചയില്‍ ആറ് പ്രവൃത്തി ദിവസങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ച്ചയായി വരാത്ത ആറ് ശനിയാഴ്ചകള്‍ ഇവര്‍ക്കുള്ള പ്രവൃത്തി ദിവസങ്ങളായിരിക്കും.
Comments
No comments yet. Be the first to comment!
Leave a Comment