Wednesday, July 29, 2026
Kerala News

ചരക്ക് കപ്പലിലെ തീ വ്യാപനം കുറയ്ക്കാന്‍ സാധിച്ചു; മഴ വെല്ലുവിളിയാകുന്നു

ചരക്ക് കപ്പലിലെ തീ വ്യാപനം കുറയ്ക്കാന്‍ സാധിച്ചു; മഴ വെല്ലുവിളിയാകുന്നു




ബേപ്പൂര്‍ - അഴീക്കല്‍ തുറമുഖത്തിനിടയിലെ സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503-ല്‍ ഉണ്ടായ തീപിടിത്തം കുറയ്ക്കാന്‍ കഴിഞ്ഞതായി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. എന്നാല്‍ തീ ഇപ്പോഴും പൂര്‍ണമായും നിയന്ത്രണത്തിലായിട്ടില്ല. പ്രദേശത്ത് തുടരുന്ന മഴയും മോശം കാലാവസ്ഥയും കാരണം, കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ വിമാനമായ ഡോര്‍ നിയര്‍ ഉച്ചയ്ക്ക് ശേഷം മേഖലയിലേക്കുയര്‍ന്നു നിരീക്ഷണം നടത്താന്‍ കഴിഞ്ഞില്ല. നിലവില്‍ കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രി വരെ ഇടത്തോട്ട് ചായ്‌ന നിലയിലാണ് എന്നും പിആര്‍ഒ അറിയിച്ചു.

കപ്പലിലുള്ള കണ്ടെയ്‌നറുകളുടെ വിവിധ ഭാഗങ്ങളിലും തീ വ്യാപിച്ചിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞതാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി മൂന്ന് കപ്പലുകള്‍ ചേര്‍ന്ന് നടത്തിയ  പ്രവര്‍ത്തനങ്ങള്‍ ചെറിയ രീതിയില്‍ ഫലം കണ്ടിരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ICGS സമര്‍ത്, സഛേത്, സമുദ്ര പ്രഹര്‍ എന്നീ കപ്പലുകള്‍ ഇപ്പോഴും ഓപ്പറേഷന്‍ തുടരുകയാണ്. തീയില്‍ പെട്ട് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ പൊട്ടി പരിസ്ഥിതി മലിനീകരണം ഉണ്ടാകാതിരിക്കാന്‍, പോള്യൂഷന്‍ കണ്ട്രോള്‍ വെസല്‍ ആക്റ്റീവായി ദൗത്യം തുടരുന്നുണ്ട്.

അതേസമയം, ദൗത്യ മേഖലയില്‍ സജീവമായിരുന്ന നേവിയുടെ വലിയ പടക്കപ്പല്‍ INS സത്‌ലജ് പ്രവര്‍ത്തനം നിര്‍ത്തി. MSC എല്‍സ 3യുടെ സര്‍വ്വേ ദൗത്യവും ഇതോടെ അവസാനിപ്പിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment