Wednesday, July 29, 2026
India News

ആന്ധ്രയില്‍ 4000 കോടി നിക്ഷേപിക്കാന്‍ കിറ്റെക്‌സ്; സര്‍ക്കാര്‍ പിന്തുണ ഉറപ്പ് നല്‍കി

ആന്ധ്രയില്‍ 4000 കോടി നിക്ഷേപിക്കാന്‍ കിറ്റെക്‌സ്; സര്‍ക്കാര്‍ പിന്തുണ ഉറപ്പ് നല്‍കി



കേരളം ആസ്ഥാനമായ പ്രമുഖ വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ കിറ്റെക്സ് ഗാര്‍മെന്റ്‌സ് ആന്ധ്രാപ്രദേശില്‍ ഏകദേശം 4,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട്, ആന്ധ്രാപ്രദേശിലെ കൈത്തറി-ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി എസ്. സവിത അടുത്തിടെ കേരളത്തിലെ കിറ്റെക്സ് ആസ്ഥാനം സന്ദര്‍ശിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ടെക്സ്റ്റൈല്‍ മേഖലയെ ശക്തിപ്പെടുത്താനാണ് പുതിയ സഖ്യ സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ആന്ധ്ര സര്‍ക്കാര്‍ ഈ മേഖലയെ മുന്‍ഗണനയോടെ പരിഗണിക്കുകയാണെന്നും ഇതിനായി പുതിയ ടെക്സ്റ്റൈല്‍സ് നയവും ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മുഖമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ചര്‍ച്ചകളില്‍ കിറ്റെക്സ് മാനേജ്മെന്റ് ആന്ധ്രയില്‍ നിക്ഷേപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായും മന്ത്രി സവിത പറഞ്ഞു. ഇതിനുപുറമെ, കിറ്റെക്സ് ഇതിനോടകം തന്നെ തെലങ്കാനയില്‍ ഏകദേശം 3,600 കോടി രൂപയുടെ നിക്ഷേപം നടത്തി കഴിഞ്ഞിട്ടുണ്ട്.

കമ്പനി മാനേജ്മെന്റ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കുമെന്നും മന്ത്രി എസ്. സവിത അറിയിച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കമ്പനിക്ക് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. സന്ദര്‍ശനത്തിന്റെ ഭാഗമായി, കിറ്റെക്സ് എം.ഡി സാബു ജേക്കബിന്റെ നേതൃത്വത്തില്‍ മന്ത്രിയും കമ്പനിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.





Related News

Comments

No comments yet. Be the first to comment!

Leave a Comment