Wednesday, July 29, 2026
Kerala News

ബിനോയ് വിശ്വത്തിനെതിരായ ഓഡിയോ ക്ലിപ്പുകള്‍; നേതൃത്വം ഇടപെട്ടേക്കും

ബിനോയ് വിശ്വത്തിനെതിരായ ഓഡിയോ ക്ലിപ്പുകള്‍; നേതൃത്വം ഇടപെട്ടേക്കും


തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയില്‍ പുകഞ്ഞ് പാര്‍ട്ടി. സംഭവം വലിയ വിവാദമായതോടെ ഇതില്‍ നേതൃത്വം ഇടപെട്ടേക്കും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

ജൂണ്‍ 24 ന് ചേരുന്ന പാര്‍ട്ടിയുടെ  അടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് യോഗം, ആരോപണങ്ങളുടെ ഗൗരവവും പൊതുജനശ്രദ്ധയും കണക്കിലെടുത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ശബ്ദ രേഖയിലുള്ള രണ്ട് പാര്‍ട്ടി നേതാക്കളില്‍ നിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടും.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടി നേതാക്കളായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കമല സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ എം ദിനകരനും നടത്തിയ വിമര്‍ശനങ്ങളുടെ ശബ്ദരേഖകളാണ് പുറത്തു വന്നത്. ഈ ഓഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പാര്‍ട്ടി പ്രതിസന്ധയിലായത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment