Wednesday, July 29, 2026
Kerala News

ഷഹബാസ് വധക്കേസ്; കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

ഷഹബാസ് വധക്കേസ്; കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം




താമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. .പ്രതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ കോടതി മുന്നോട്ടുവെച്ചു.

നേരത്തെ പ്രതികള്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഷഹബാസ്ിന്റെ കുടുംബം ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.  തുടര്‍ന്ന് പ്രവേശനം നേടാന്‍ ഒരു ദിവസം മാത്രമാണ് കോടതി നല്‍കിയത്.  അന്നേദിവസം, ജുവനൈല്‍ ഹോമില്‍ നിന്നുള്ള പൊലീസ് സുരക്ഷയോടെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികള്‍.ഈ കേസില്‍ പ്രതികളായവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന നിലയില്‍, ഇവര്‍ക്ക് കാരുണ്യം കാണിക്കരുതെന്നും ജാമ്യം നിഷേധിക്കണമെന്നും ഷഹബാസ്ിന്റെ പിതാവ് കോടതിയില്‍ വാദിച്ചിരുന്നു.

ഇതിനിടെ, പ്രതികളുടെ പഠനം തടസപ്പെടരുതെന്ന് കാണിച്ച് പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനും നേരത്തെ തന്നെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment