ഇടുക്കി: സമൂഹമാധ്യമങ്ങളില്‍ വൈറലായ ഇടുക്കി ഡാം വ്യൂ പോയിന്റില്‍ സഞ്ചാരികള്‍ക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം കണക്കിലെടുത്താണ് നടപടി. ആളുകള്‍ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാന്‍ വഴി അടച്ചു.വനം വകുപ്പാണ് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്.
പൈനാവിലെ മന്ത്രപ്പാറയില്‍ നിന്നുള്ള ഇടുക്കി ഡാമിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായത്. ചെറുതോണി ഡാം, ആര്‍ച്ച് ഡാം, ഇടുക്കി മെഡിക്കല്‍ കോളജ് എന്നിവ ഒറ്റ ഫ്രെയിമില്‍ കാണാന്‍ കഴിയുന്ന സ്ഥലം എന്നതായിരുന്നു പ്രത്യേകത. ഇതൊരു ടൂറിസം മേഖല അല്ലാത്തതിനാല്‍ യാതൊരു സുരക്ഷാക്രമീകരണങ്ങളും മുന്‍കരുതലുകളും ഇല്ലാത്ത ഈ സ്ഥലത്ത് നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും വന്നു പോകുന്നത്.
മാത്രമല്ല, വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ വരെ സഞ്ചരിച്ചുവേണം ഈ പ്രദേശത്തേക്ക് എത്താന്‍. ഈ പ്രദേശത്ത് വലിയ താഴ്ചയിലുള്ള കൊക്കയുണ്ടെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ഇവ കൂടി പരിഗണിച്ചുകൊണ്ടാണ് വനംവകുപ്പ് സഞ്ചാരികള്‍ എത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മേഖലയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment