Wednesday, July 29, 2026
Kerala News

കെനിയയിലെ വാഹനാപകടം: പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

കെനിയയിലെ വാഹനാപകടം: പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

ഖത്തര്‍: കെനിയയില്‍ അപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. മറ്റു രേഖകള്‍ കൂടി ലഭ്യമാകുന്ന മുറയ്ക്ക് ഇന്നോ നാളെയോ തന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്‌റോബിയിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്‌റോബിയിലേക്ക് റോഡുമാര്‍ഗ്ഗം എത്തിക്കും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും, വേള്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും ഇത് സംബന്ധിച്ച നിയമനടപടികള്‍ തുടരുകയാണ്. നിലവില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എല്ലാവരും അപകടനില തരണം ചെയ്തതായാണ് വിവരം. 

ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍, മകള്‍ ടൈറ , തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിന്‍. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 അംഗ സംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മലയാളികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.





Related News

Comments

No comments yet. Be the first to comment!

Leave a Comment