Wednesday, July 29, 2026
Kerala News

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി, വിദഗ്ധ ചികിത്സ നല്‍കും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതി, വിദഗ്ധ ചികിത്സ നല്‍കും


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന് വിദഗ്ധ ചികിത്സ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മനോരോഗ വിദഗ്ധരുടെ നിരീക്ഷണത്തില്‍ പ്രതിക്ക് ചികിത്സ ലഭ്യമാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ പ്രതിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും അഫാന്‍ ഇപ്പോള്‍ എഴുന്നേറ്റ് നടക്കാനാകുന്ന നിലയിലായെന്നും പോലീസ് പറഞ്ഞു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാനെ കഴിഞ്ഞ ദിവസം ആശുപത്രി സെല്ലിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് സെല്ലിലേക്ക് മാറ്റം. ഓര്‍മ്മശക്തി തിരിച്ച് ലഭിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ അപകട നില മറികടന്ന അഫാനെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനേക്കുറിച്ച് ഓര്‍മ്മയില്ലെന്നായിരുന്നു ബോധം ലഭിച്ചതിനു ശേഷം അഫാന്‍ അറിയിച്ചിരുന്നത്. 

കഴിഞ്ഞ മേയ് 25നാണ് അഫാന്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുടി ബ്ലോക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ ഏകദേശം 11 മണിയോടെ ശൗചാലയത്തിലേക്ക് പോകാന്‍ അപേക്ഷിച്ച അഫാനെ ജയില്‍ വാര്‍ഡന്‍ അങ്ങോട്ട് കൊണ്ടുപോയി. അതിനിടെ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചായിരുന്നു അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment