Wednesday, July 29, 2026
Kerala News

സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്




ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎമ്മിനെ പിന്തുണച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ മതേതര സംഘടനയായി വിളിച്ച സിപിഎം, യുഡിഎഫിനെ പിന്തുണച്ചതോടെ അതിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതാണ് ഇപ്പോഴത്തെ നിലപാട് എന്നാണ് അദ്ദേഹം പറഞ്ഞത്. 

പിണറായി വിജയന്‍ മുന്‍പ് ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും, 2009ല്‍ ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ ബോധമുള്ള മുസ്ലിം സംഘടനയായാണ് പിണറായി വിശേഷിപ്പിച്ചതെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി നിരവധി വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി വിവിധ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ അതില്‍ ആരും ചോദ്യം ചെയ്തില്ല. ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്,എന്നും വി.ഡി. സതീശന്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment