Wednesday, July 29, 2026
India News

രാജ്യത്തെ ദാരിദ്ര്യ നിരക്ക് കുറയുന്നു; പുതിയ റിപ്പോര്‍ട്ട്

രാജ്യത്തെ ദാരിദ്ര്യ നിരക്ക് കുറയുന്നു; പുതിയ റിപ്പോര്‍ട്ട്


രാജ്യത്തിലെ ദാരിദ്ര്യ നിരക്ക് കുറയുന്ന പ്രവണതയിലെന്ന് പുതിയ റിപ്പോര്‍ട്ട്. 2023ലെ 5.3 ശതമാനത്തില്‍ നിന്ന് 2024ല്‍ ഇത് 4.6 ശതമാനമായി കുറഞ്ഞതായി എസ്ബിഐയുടെ പുതിയ പഠനം വ്യക്തമാക്കുന്നു. 

ദാരിദ്ര്യം കുറയ്ക്കുന്നതില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി നേടിയിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ എന്നിവയാണ് ഈ മുന്നേറ്റത്തിന് ആധാരമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകബാങ്ക് ദാരിദ്ര്യ രേഖയുടെ പരിധി ഉയര്‍ത്തിയിരുന്നു. എന്നിട്ടും ദാരിദ്ര്യ നിരക്ക് കുറഞ്ഞത് ഏറെ ശ്രദ്ധേയമായതും പ്രതീക്ഷയുണര്‍ത്തുന്നതുമായ സംഭവവികാസമാണ്. അതി ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ നിലയില്‍ വലിയ മെച്ചപ്പെടുത്തല്‍ സംഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.  

2024ല്‍ ഇന്ത്യയില്‍ 54,695,832 പേര്‍ പ്രതിദിനം 3 യുഎസ് ഡോളറില്‍ താഴെ വരുമാനമില്ലാതെ ജീവിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു ദശാബ്ദം മുന്‍പുവരെ 344.47 മില്യണ്‍ പേരാണ് അതിദാരിദ്ര്യത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ആ സംഖ്യ 75.24 മില്യനായി കുറഞ്ഞിട്ടുണ്ട്. അതിദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്.

മുന്‍പ് ലോകബാങ്ക് ദാരിദ്ര്യരേഖയ്ക്ക് പ്രതിദിനം 2.15 ഡോളറായിരുന്നു മാനദണ്ഡമായി ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് അപ്‌ഡേറ്റ് ചെയ്ത് 3 ഡോളറായി ഉയര്‍ത്തിയിരുന്നു. ഈ പുതിയ മാനദണ്ഡത്തെ അടിസ്ഥാനമാക്കിയിട്ടും ദാരിദ്ര്യ നിരക്കില്‍ ഉണ്ടായ ഇടിവ് വലിയ പുരോഗതിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment