Wednesday, July 29, 2026
India News

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന




രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 324 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം രോഗികളുടെ എണ്ണം 6815 ആയി ഉയര്‍ന്നു. കേരളത്തില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2053 ആയി. പുതിയതായി സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ ആക്ടീവ് കേസുകളില്‍ 30 ശതമാനവും കേരളത്തിലാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതിന് പിന്നാലെ വരുന്ന സംസ്ഥാനങ്ങള്‍.

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് കൊവിഡ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍, ആശുപത്രികളില്‍ കിടക്ക, ഓക്‌സിജന്‍ സിലിണ്ടര്‍, പരിശോധനാ കിറ്റ്, വാക്‌സിന്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ ആവശ്യമായ നടപടി സ്വീകരിച്ചു തുടങ്ങി.

പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും പൊതു ഇടങ്ങളിലേക്കും തിരക്കേറിയ പ്രദേശങ്ങളിലേക്കും പോകുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment