Wednesday, July 29, 2026
Kerala News

കൊടിയ വിഷമുള്‍പ്പടെയുള്ള വസ്തുക്കള്‍; തീപിടുത്തം ഉണ്ടായ കപ്പലിലെ കണ്ടെയ്‌നറുകള്‍ തൃശൂരിനും കൊച്ചിക്കുമിടയില്‍ എത്തിയേക്കും

കൊടിയ വിഷമുള്‍പ്പടെയുള്ള വസ്തുക്കള്‍; തീപിടുത്തം ഉണ്ടായ കപ്പലിലെ കണ്ടെയ്‌നറുകള്‍ തൃശൂരിനും കൊച്ചിക്കുമിടയില്‍ എത്തിയേക്കും



കേരളത്തിന്റെ പുറം കടലില്‍ തീപിടിച്ച ചരക്കുകപ്പലില്‍  കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോ പ്രകാരം ഗുരുതര പരിസ്ഥിതിയുള്ള മലിനീകരണ ഭീഷണികള്‍ ഉണ്ടാകുന്ന രാസവസ്തുക്കളും കീടനാശിനികളും അടങ്ങിയ 157 കണ്ടെയ്നറുകള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മാര്‍ട്ടൈം ഓര്‍ഗനൈസേഷന്റെ മാര്‍ഗരേഖകള്‍ അനുസരിച്ച്, ക്ലാസ് 6.1 കീടനാശിനികളും മറ്റ് വിഷവസ്തുക്കളും കണ്ടെയ്നറുകളില്‍ അടങ്ങിയിരിക്കുന്നു. 20 കണ്ടെയ്നറുകളില്‍ 1.83 ലക്ഷം കിലോഗ്രാം ബൈപൈറിഡിലിയം കീടനാശിനിയും, മറ്റൊരു കണ്ടെയ്നറില്‍ 27,786 കിലോഗ്രാം ഈതൈല്‍ ക്ലോറോഫോര്‍മേറ്റ് ഉള്‍പ്പെടെയുള്ള കീടനാശിനികളും അടങ്ങിയിട്ടുണ്ട്.

കൂടാതെ, ഡൈമീതൈല്‍ സള്‍ഫേറ്റ്, ഹെക്സാമെതില്‍ ഡൈസോ സയനേറ്റ് എന്നിവയും, ജീവനാശ ഭീഷണിയുണ്ടാക്കുന്ന മറ്റു രാസവസ്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. 

ബെന്‍സോ ഫെനോണ്‍, ട്രൈക്ലോറോ ബെന്‍സീന്‍, 167 പെട്ടി ലിഥിയം ബാറ്ററികള്‍ എന്നിവയും കാണപ്പെടുന്നു. 40 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന ദ്രാവകങ്ങളും (ക്ലാസ് 3) അടങ്ങിയിട്ടുണ്ട്, ഉദാഹരണത്തിന് എഥനോള്‍, പെയിന്റ്, ടര്‍പന്റൈന്‍, പ്രിന്റിംഗ് ഇങ്ക്, വ്യവസായങ്ങള്‍ക്കുള്ള ഈതൈല്‍ മീഥൈല്‍ കീറ്റോണ്‍. 19 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന ഖരവസ്തുക്കളും (ക്ലാസ് 4.1) അടങ്ങിയിരിക്കുന്നു.വായുസമ്പര്‍ക്കം ഉണ്ടാവുമ്പോള്‍ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കളും മറ്റൊരു കണ്ടെയ്നറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 



Related News

Comments

No comments yet. Be the first to comment!

Leave a Comment