സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിന്‍വലിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി. പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കകം പോസ്റ്റര്‍ പിന്‍വലിച്ചു.
മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും പോസ്റ്റര്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി വി ബി ബിനു ആണ് പോസ്റ്റര്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പോസ്റ്റര്‍ വിവാദം ആകുമെന്ന കാരണത്താല്‍ ആണ് ജില്ലാ നേതൃത്വം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.
Comments
No comments yet. Be the first to comment!
Leave a Comment