അമേരിക്കയിലെ ലൊസാഞ്ചലസില്‍ ട്രംപിനെതിനെ പ്രതിഷേധിച്ച് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ പ്രക്ഷോഭം തടയാന്‍ സൈന്യത്തെ വിന്യസിച്ച് ഡോണള്‍ഡ് ട്രംപ് ഭരണകൂടം. 700 യു.എസ്. മറീനുകളെ കൂടി താല്‍ക്കാലികമായി വിന്യസിക്കാനാണ് തീരുമാനം. പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് സൈന്യത്തെ കൂടി ട്രംപ് വിന്യസിക്കാന്‍ ഒരുങ്ങുന്നത്.
പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചതിനെതിരെ കാലിഫോര്‍ണിയ സ്റ്റേറ്റ് കേസ് ഫയല്‍ ചെയ്തു. നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം കുറ്റപ്പെടുത്തി. നാഷണല്‍ ഗാര്‍ഡിനെ ഇറക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം കലാപം ആളിക്കത്തിക്കാന്‍ ട്രംപ് മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും ആരോപിച്ചു. അതേസമയം ഗവര്‍ണറെ അറസ്റ്റ് ചെയ്താല്‍ പിന്തുണയ്ക്കുമെന്നും ട്രംപ് അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം പുകയുന്നത്. ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപ് ലോസ് അഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment