Wednesday, July 29, 2026
Kerala News

കപ്പല്‍ അപകടം: പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍

കപ്പല്‍ അപകടം: പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍

അറബിക്കടലില്‍ ചരക്ക് കപ്പലിലുണ്ടായ വന്‍ തീപിടുത്തത്തിനെ തുടര്‍ന്ന് കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.  അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവില്‍ ചികിത്സയിലുളള ആറുപേരില്‍ രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരമാണ്. ശ്വാസകോശത്തിന് ഉള്‍പ്പെടെ പൊള്ളലേറ്റെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തീപിടിച്ച MV വാന്‍ഹായ് 503 എന്ന ചരക്ക് കപ്പലാണ് തീപിടിച്ചത്. നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നിന്ന് ഇരുപതോളം രാസവസ്തുക്കള്‍ അടങ്ങുന്ന കണ്ടെയ്‌നറുകള്‍ കടലിലേക്ക് പതിച്ചെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ കേരളതീരത്ത് നിലവില്‍ ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കി. കപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കള്‍ എന്തെന്ന് വെളിപ്പെടുത്തണമെന്ന് കപ്പല്‍ ഉടമകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദേശം നല്‍കി. 

അതേസമയം അഴീക്കല്‍ പുറംകടലില്‍വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്ത് അടിയാനുള്ള സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്. കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കുമെന്ന് I.N.C.O.I.S. കപ്പലില്‍ നിന്നുള്ള എണ്ണ കടലില്‍ കലര്‍ന്ന് തീരമേഖലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 



Related News

Comments

No comments yet. Be the first to comment!

Leave a Comment