Wednesday, July 29, 2026
Kerala News

കപ്പല്‍ അപകടം; പ്രതികൂല സാഹചര്യം; തീ അണയ്ക്കല്‍ നിര്‍ത്തിവെച്ചു

കപ്പല്‍ അപകടം; പ്രതികൂല സാഹചര്യം; തീ അണയ്ക്കല്‍ നിര്‍ത്തിവെച്ചു

ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലില്‍ ഉണ്ടായ വന്‍ തീപിടിത്തം മണിക്കൂറുകള്‍ക്ക് ശേഷവും നിയന്ത്രണവിധേയമാക്കിയിട്ടില്ല. പ്രതികൂല കാലാവസ്ഥയും കടലിലെ പ്രതിസന്ധികളും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമായതിനാല്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ താത്കാലികമായി നിലച്ചു. 

കപ്പല്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയും  കണ്ടെയ്നറുകള്‍ ഉള്ളതും   രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസമായി തുടരുന്നു. നാളെ പുലര്‍ച്ചെ ദൗത്യം വീണ്ടും ആരംഭിക്കും. 

അതേസമയം, കപ്പലില്‍ നിന്ന് രക്ഷപെട്ട 18 പേരെ മംഗളൂരു തുറമുഖത്തിലേക്ക് മാറ്റും. ഇവരില്‍ രണ്ട് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിച്ചേക്കുമെന്നാണ് വിവരം.

ആകെ 22 ജീവനക്കാരില്‍ നാലുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോകുകയായിരുന്ന സിംഗപ്പൂര്‍  കപ്പലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്.











Related News

Comments

No comments yet. Be the first to comment!

Leave a Comment