Wednesday, July 29, 2026
Kerala News

കോഴിക്കോട് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകള്‍ കത്തിനശിച്ചു

കോഴിക്കോട് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകള്‍ കത്തിനശിച്ചു

കോഴിക്കോട്: കേരള തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപമാണ് സംഭവം. 

40 ജീവനക്കാര്‍ കപ്പലിലുണ്ടെന്നാണ് വിവരം. 50 കണ്ടെയ്‌നറുകള്‍ കത്തിനശിച്ചു. 650 കണ്ടയ്‌നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. ഫീഡര്‍ കപ്പലാണെന്ന് സൂചന. നോവിയും കോസ്റ്റ്ഗാര്‍ഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുണ്ട്. കോസ്റ്റുഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലില്‍ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലില്‍ തന്നെ തുടരുന്നുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment