സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലെ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലേക്കും ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ജൂണ്‍ 10-ന് ശേഷം കേരളത്തിലെ കാലവര്‍ഷക്കാറ്റ് മഴയ്ക്ക് അനുകൂലമായി മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചയോടെ മഴ ശക്തമാകാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ ആഴ്ചാവസാനത്തോടെ ഒരു ന്യൂനമര്‍ദം രൂപപ്പെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മെയ് അവസാനവാരത്തില്‍ തുടക്കമിട്ട കാലവര്‍ഷം ശക്തമായ മഴ ഉണ്ടാക്കിയിരുന്നെങ്കിലും ജൂണ്‍ ആദ്യവാരത്തില്‍ സംസ്ഥാനത്ത് മഴയുടെ അളവില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 1 മുതല്‍ 8 വരെ കേരളത്തില്‍ ലഭിച്ച മഴ 47.5 മില്ലിമീറ്ററാണ്, എന്നാല്‍ ഇതേ കാലയളവില്‍ സാധാരണ ലഭിക്കേണ്ടത് 144.9 മില്ലിമീറ്ററാണ്.
Comments
No comments yet. Be the first to comment!
Leave a Comment