Wednesday, July 29, 2026
Kerala News

സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ കാട്ടാന ആക്രമണം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ കാട്ടാന ആക്രമണം; രണ്ട് പേര്‍ക്ക് പരിക്കേറ്റു


സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു.  ഇന്ന് രാവിലെ മൂന്നു സ്ഥലങ്ങളില്‍ കാട്ടാനയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് അട്ടപ്പാടി, പത്തനംതിട്ട കോന്നി, മലപ്പുറം നാടുകാണി ചുരം എന്നീ പ്രദേശങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്. അട്ടപ്പാടിയിലും കോന്നിയിലുമുള്ള ആക്രമണങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് ഒരു യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ വാഹനം ആന തകര്‍ത്തു.

അട്ടപ്പാടിയിലെ ഷോളയൂര്‍ മൂലക്കടയില്‍ ഇന്നലെ രാത്രി 9.30 ഓടെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. തെക്കേ കടമ്പാറ സ്വദേശി സെന്തില്‍ (35) വാരിയെല്ലിന് പരിക്കേറ്റ് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്തനംതിട്ടയിലെ കോന്നി കല്ലേലില്‍ എസ്റ്റേറ്റ് ജീവനക്കാരനായ കലഞ്ഞൂര്‍ സ്വദേശി വിദ്യാധരന്‍ പിള്ളയെ ഇന്ന് രാവിലെ 6.30ഓടെ ജോലിക്ക് എത്തിയ സമയത്താണ് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ അദ്ദേഹത്തെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment