Wednesday, July 29, 2026
Kerala News

കൂടിയാട് ദേശീയ പാതയിലെ തകര്‍ച്ച; കാരണം ചെളി നിറഞ്ഞ മണ്ണെന്ന് കമ്പനി

കൂടിയാട് ദേശീയ പാതയിലെ തകര്‍ച്ച; കാരണം ചെളി നിറഞ്ഞ മണ്ണെന്ന് കമ്പനി



മലപ്പുറം കൂരിയാട് പ്രദേശത്ത് ദേശീയപാത 66 (NH 66) തകര്‍ന്നത് നിര്‍മാണത്തിലെ പിഴവാണ് കാരണമാണ് എന്ന ആരോപണം തള്ളി നിര്‍മാണ കമ്പനി. അപ്രതീക്ഷിതമായ ഭൂഗര്‍ഭ സാഹചര്യങ്ങളാണ് പ്രശ്നത്തിന് പിന്നിലെന്ന് കാരണമെന്നാണ് കമ്പനി ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്നത്.

കൂരിയാട് ഉള്‍പ്പെടുന്ന രാമനാട്ടുകര - വളാഞ്ചേരി ഭാഗത്തെ നിര്‍മാണം നടത്തുന്ന കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ജലന്ധര്‍ റെഡ്ഡിയാണ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്.

പാതയുടെ നിര്‍മാണത്തില്‍ യാതൊരു അപാകതകളും ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാണ കമ്പനിയുടെ നിലപാട്. ഭൂമിയുടെ പാളികളുടെ ദുര്‍ബലതയും ചെളി നിറഞ്ഞ മണ്ണിന്റെ സാന്നിദ്ധ്യവുമാണ് പാത തകര്‍ന്നതിന് കാരണമായതെന്ന് കമ്പനി പറയുന്നത്.

നിര്‍മാണം ആരംഭിച്ചത് മുതല്‍ എല്ലാ പ്രോട്ടോകോളുകളും കൃത്യമായി പാലിച്ചിരുന്നുവെന്നും കമ്പനി അവകാശപ്പെട്ടു. തകര്‍ന്ന ഭാഗം പൂര്‍ണമായും വെള്ളക്കെട്ട് നിറഞ്ഞ പ്രദേശമാണ്. അടിത്തറയും മണ്ണിനടിയിലുമുള്ള ഘടനകള്‍ പരിശോധിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു. കമ്പനിയ്ക്ക് ഇതുവരെ യാതൊരു പിഴയും ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment