Wednesday, July 29, 2026
Kerala News

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗൂഢാലോചനാ ആരോപണം; മലക്കം മറിഞ്ഞ് എകെ ശശീന്ദ്രന്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗൂഢാലോചനാ ആരോപണം; മലക്കം മറിഞ്ഞ് എകെ ശശീന്ദ്രന്‍




നിലമ്പൂര്‍ വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച സംഭവത്തില്‍ മലക്കംമറിഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.  

താന്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചതായും പ്രസ്താവന വളച്ചൊടിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരിച്ചു

തന്നെ ഒറ്റപ്പെടുത്തുകയും രാഷ്ട്രീയമായി ആക്രമിക്കുകയും ചെയ്യുന്നതിനുള്ള ഗൂഢാലോചന നടക്കുന്നതായും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഈ വിഷയത്തില്‍  ലഭിച്ച അവസരം യുഡിഎഫ് രാഷ്ട്രീയപരമായി ഉപയോഗിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നും അതാണ് താന്‍ കുറ്റപ്പെടുത്തിയത് എന്നും മന്ത്രി വ്യക്തമാക്കി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment