നടനും ബി ജെ പി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഇന്ന് തന്നെ ശേഖരിക്കും. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ആറു പേരുടെയും, ദിയ കൃഷ്ണയുടെ സുഹൃത്തുക്കളുടെയും ജീവനക്കാരികളായ മൂന്നുപേരുടെയും സ്റ്റേറ്റ്‌മെന്റുകളാണ് പരിശോധിക്കുക. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് പോലീസ് കത്ത് നല്‍കി.
സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പോലീസ് തീരുമാനം. സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട് എന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് പോലീസ്. കുടുംബവും യുവതികളും നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഈ നടപടികള്‍ക്ക് ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ.
അതേസമയം ജീവനക്കാരികള്‍ കൃഷ്ണകുമാറിനെതിരെ ആവര്‍ത്തിക്കുന്നത് ഗുരുതരാരോപണങ്ങളാണ്. വസ്ത്രം പിടിച്ചു വലിക്കുകയും പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമായാണ് ആരോപണം. ജീവനക്കാര്‍ നല്‍കിയ പരാതിയിലെ എഫ്‌ഐആറിലും സമാന വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മ്യുസിയം എസ് എച്ച് ഒ യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment