Wednesday, July 29, 2026
Kerala News

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം.  ചെറുവള്ളങ്ങളിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്തുന്ന പരമ്പരാഗത തൊഴിലാളികള്‍ക്ക് ട്രോളിങ്  നിരോധന കാലത്തും കടലില്‍ പോകാന്‍ അനുമതിയുണ്ട്.

മീന്‍പിടിത്ത ബോട്ടുകള്‍ക്കും ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച വലിയ വള്ളങ്ങള്‍ക്കും നിരോധനം ബാധകമാണ്. 2 ചെറുവള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്ങും പാടില്ല. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ബങ്കുകളുടെ പ്രവര്‍ത്തനവും ഇന്നു മുതല്‍ നിലയ്ക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. 

കേരള തീരം വിടണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ സംസ്ഥാനത്തുനിന്ന് മടങ്ങിത്തുടങ്ങി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ വൈപ്പിനിലാണ് കണ്‍ട്രോള്‍ റൂം. ട്രോളിങ് നിരോധനസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി രണ്ട് സ്വകാര്യ ബോട്ടുകളും മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. തീരരക്ഷാസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി രംഗത്തുണ്ടാകും. 





Related News

Comments

No comments yet. Be the first to comment!

Leave a Comment