Wednesday, July 29, 2026
Kerala News

കണ്ണൂരില്‍ മൂന്നിടങ്ങളില്‍ പുഴയില്‍ വീണ് 3 പേര്‍ മരിച്ചു

കണ്ണൂരില്‍ മൂന്നിടങ്ങളില്‍ പുഴയില്‍ വീണ് 3 പേര്‍ മരിച്ചു


കണ്ണൂരില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ മൂന്ന് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. പയ്യാവൂരില്‍ പുഴയില്‍ വീണ പതിനാലുകാരിയായ വിദ്യാര്‍ഥിനിയാണ് മരണപ്പെട്ടത്. കോയിപ്പറ വട്ടക്കുന്നേല്‍ വീട്ടില്‍ അലീനയാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. സഹോദരനൊപ്പം കുളിക്കാനെത്തിയപ്പോള്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവമാതാ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അലീന. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് ദുരന്തമുണ്ടായത്.

തളിപ്പറമ്പ് കൂവേരിയിലും 19 കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ സമയത്താണ് അപകടം നടന്നത്.

ചൂട്ടാട് അഴിമുഖത്തും ദുരന്തം നടന്നു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (14) എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. കുളിക്കാനെത്തിയ നാലു കുട്ടികളില്‍ മൂന്ന് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ സാധിച്ചു. പക്ഷേ, ഫൈറൂസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment