മലപ്പുറം: നിലമ്പൂരിലെ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്നുള്ള ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അനന്തുവിനെ അവസാനമായി കാണാന്‍ നിരവധിപേര്‍ വീട്ടിലെത്തിച്ചേരുന്നത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും.
അനന്തു ഷോക്കേറ്റ് മരിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ഗൂഢാലോചന ഉള്‍പ്പെടെ വിശദമായ അന്വേഷണം നടക്കും. ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രതി പന്നികളെ പിടികൂടി മാംസ വ്യാപാരം നടത്തുന്നതിനായി കെണി ഒരുക്കിയതായി സമ്മതിച്ചിട്ടുണ്ട്. മുമ്പും ഇത്തരത്തില്‍ പന്നികളെ പിടിക്കാന്‍ കെണികള്‍ സ്ഥാപിച്ചിരുന്നുവെന്ന് വിവരം ലഭിച്ചു. പ്രതി പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ്.
Comments
No comments yet. Be the first to comment!
Leave a Comment