വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ വീട് സന്ദര്‍ശിച്ച് പി.വി. അന്‍വര്‍ . ഇവിടെ 1000-ത്തിലേറെ ആളുകള്‍ ഇതിനകം മരിച്ചു, എന്നാല്‍ അപ്പോള്‍ ഒരു നേതാക്കളും ഇവിടെ എത്തിച്ചേര്‍ന്നില്ല. ഇപ്പോള്‍ മാത്രമാണ് സന്ദര്‍ശനം. അത് തിരഞ്ഞെടുപ്പ് കാലം ആയതിനാലാണെന്നും അന്‍വര്‍ പറഞ്ഞു.
മലയോര മനുഷ്യരെ രക്ഷിക്കാന്‍ ഫണ്ടില്ലേ? പന്നിയെ കാട്ടില്‍ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനല്ലേ എന്നും അന്‍വര്‍ ചോദിച്ചു. പശ്ചിമഘട്ടത്തിലെ കര്‍ഷകരെ താഴെയിറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, നിയമത്താല്‍ ജനങ്ങളെ ഇറക്കാനാകാത്തതിനാല്‍ വന്യമൃഗ ആക്രമണങ്ങള്‍ വഴി ജനങ്ങളെ അവിടെ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു.
ഈ ജനങ്ങളെ സംരക്ഷിക്കാന്‍ പടച്ചോനോടാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അല്ലാതെ ഈ സര്‍ക്കാര്‍ അവരെ കാത്തുരക്ഷിക്കാന്‍ തയ്യാറല്ലെന്നും പി.വി. അന്‍വര്‍ വ്യക്തമാക്കി
Comments
No comments yet. Be the first to comment!
Leave a Comment