Wednesday, July 29, 2026
India News

രാഹുല്‍ ഗാന്ധി ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണി: ബിജെപി

രാഹുല്‍ ഗാന്ധി ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണി: ബിജെപി



 രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെതിരെ  ശക്തമായ വിമര്‍ശനവുമായി ബിജെപി രംഗത്ത്. രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമുള്ള ഭീഷണിയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയാത്തതിന്റെ തെളിവാണ് എന്നും ബി.ജെ.പി വിമര്‍ശിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ വീണ്ടും പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരശ്ശീല ഉയര്‍ത്തിയിരിക്കുകയാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ച്  പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കളും രാഹുലിനെതിരെ രംഗത്തെത്തിയത്. 

തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്വം ഒഴിവാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നതാണ് രാഹുലിന്റെ സമീപനമെന്ന് ബി.ജെ.പി നേതാവ് സി.ആര്‍. കേശവന്‍ ആരോപിച്ചു.

അതേസമയം, താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് പിന്‍വാങ്ങാനാകില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി തുടരുന്നത്. രാഹുലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്ക് എതിരെ  വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment