Wednesday, July 29, 2026
India News

കേരളത്തില്‍ കൊവിഡ് കേസുകള്‍ 1950 ആയി; രാജ്യത്തെ രോഗികളുടെ എണ്ണം 6000 കടന്നു

കേരളത്തില്‍ കൊവിഡ് കേസുകള്‍ 1950 ആയി; രാജ്യത്തെ രോഗികളുടെ എണ്ണം 6000 കടന്നു


രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 6000 കടന്നതായ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. നിലവില്‍ 6133 ആക്ടീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ മാത്രം മൂന്ന് മരണമാണ് രേഖപ്പെടുത്തപ്പെടുത്തിയത്.

 അതേസമയം കര്‍ണാടകയില്‍ രണ്ട് മരണങ്ങളും തമിഴ്‌നാട്ടില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കൊവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും അവ കൂടുതലും നേരിയ സ്വഭാവമുള്ളവയാണെന്നും അതിനാല്‍ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.





















Related News

Comments

No comments yet. Be the first to comment!

Leave a Comment