സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ മഴ ശക്തമായേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച (10/06/2025) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ജൂണ്‍ 11-ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
ജൂണ്‍ 8 മുതല്‍ 11 വരെ തെക്കന്‍ തമിഴ്‌നാട് തീരത്തും കന്യാകുമാരി പ്രദേശത്തും അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മാന്നാറിലും തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലും മധ്യപടിഞ്ഞാറന്‍ അറബിക്കടലിലുമാണ് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയും ചില സാഹചര്യങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാനാണ് സാധ്യത.
ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാനും മോശം കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment