Wednesday, July 29, 2026
India News

അടിസ്ഥാന രഹിമായ ആരോപണങ്ങള്‍ നിയമവിരുദ്ധം; രാഹുലിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അടിസ്ഥാന രഹിമായ ആരോപണങ്ങള്‍ നിയമവിരുദ്ധം; രാഹുലിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍


2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്നും മുന്‍പേ തന്നെ വാസ്തവങ്ങള്‍ വ്യക്തമാക്കി കോണ്‍ഗ്രസിന് മറുപടി നല്‍കിയതാണെന്നും കമ്മിഷന്‍ പറഞ്ഞു. 

കമ്മീഷന്റെ വെബ്സൈറ്റില്‍ ഈ വിശദീകരണം ലഭ്യമാണ്. അതേസമയം, ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ഈ രീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍, നേരത്തെ നല്‍കിയ വസ്തുതകള്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെടുകയാണ് നടക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്കായി പ്രവര്‍ത്തിക്കുന്നവരെ നിരാശപ്പെടുത്തുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയുടെതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അപമാനമാണ് എന്നും കമ്മീഷന്‍ വ്യക്തമാക്കി. 





Related News

Comments

No comments yet. Be the first to comment!

Leave a Comment