Wednesday, July 29, 2026
India News

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവെച്ചു

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവെച്ചു


ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹികള്‍ രാജി സമര്‍പ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. ജയറാമും ആണ് രാജിയിലേക്ക് കടന്നത്.

അതേസമയം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ എച്ച്.എം. വെങ്കടേഷ് പരാതി നല്‍കി. എന്നാല്‍ ഇതുവരെ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഐപിഎല്‍ ഫൈനലിന് ശേഷം വിജയം ആഘോഷിക്കാന്‍ എല്ലാവരും ബെംഗളുരുവിലേക്ക് എത്തണം എന്ന് കോഹ്ലി പറഞ്ഞിരുന്നു.   ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി. 

സ്റ്റേഡിയത്തില്‍ ഉണ്ടായ ദുരന്തത്തെ തുടര്‍ന്നു, ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസലെ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ആര്‍സിബിയുടെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ചിലര്‍ ഒളിവിലാണെന്ന വിവരം പുറത്തുവന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment