Wednesday, July 29, 2026
Kerala News

ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി കണ്ട് സുരേഷ് ഗോപി; അച്ഛന്റെ മരണം അമ്മയെ അറയിച്ചിട്ടില്ല

ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി കണ്ട് സുരേഷ് ഗോപി; അച്ഛന്റെ മരണം അമ്മയെ അറയിച്ചിട്ടില്ല

തൃശ്ശൂര്‍: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷെന്‍ ടോമിന്റെ പരുക്ക് ഗുരുതരമല്ലെന്ന് സുരേഷ് ഗോപി സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പറഞ്ഞു. നടന് ശസ്ത്രക്രിയ വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. അച്ഛന്റെ സംസ്‌കാരത്തിന് ശേഷം ആയിരിക്കും ശസ്ത്രക്രിയ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഷൈനിന്റെ അച്ഛന്‍ ചാക്കോയുടെ മരണം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാത്രി 10.30ഓടെ വിദേശത്തുള്ള സഹോദരിമാര്‍ രണ്ടുപേരും എത്തുംമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ സണ്‍ ആശുപത്രിയില്‍ എത്തിയാണ് സുരേഷ് ഗോപി ഷൈനിനെയും അമ്മയേയും കണ്ടത്. 

ബെംഗളൂരുവിലേക്കുള്ള യാത്രയിലാണ് വാഹനാപകടമുണ്ടായത്. കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിക്ക് പിന്നിലേക്ക് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. നടുവിലെ സീറ്റിലിരുന്ന പിതാവ് ചാക്കോയുടെ തല മുന്‍ സീറ്റില്‍ ഇടിച്ചു. ഒപ്പം ഉണ്ടായിരുന്ന മാതാവിന് ഇടുപ്പില്‍ പരുക്കേറ്റു. പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന ഷൈനിന്റെ തോളെല്ലിനും കൈക്കും പരുക്കേറ്റു. അതേസമയം അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. തമിഴ്‌നാട് പാലാക്കോട് പൊലീസ് ആണ് കേസെടുത്തത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment