Wednesday, July 29, 2026
Kerala News

വിദ്യാര്‍ത്ഥികളില്ല: ആറ് വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം അടച്ചുപൂട്ടിയത് എട്ട് പൊതുവിദ്യാലയങ്ങള്‍

വിദ്യാര്‍ത്ഥികളില്ല: ആറ് വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം അടച്ചുപൂട്ടിയത് എട്ട് പൊതുവിദ്യാലയങ്ങള്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കണ്ണൂര്‍ ജില്ലയില്‍ മാത്രം അടച്ചുപൂട്ടിയത് എട്ട് പൊതുവിദ്യാലയങ്ങള്‍. അതില്‍ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്താണ്. മതിയായ വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് സ്‌കൂളുകളെല്ലാം അടച്ച് പൂട്ടിയത്. പത്തിലധികം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. 

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ അടച്ചുപൂട്ടിയ പാലയാട് സെന്‍ട്രല്‍ എല്‍ പി സ്‌കൂളും, അണ്ടല്ലൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂളും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ. 1898ല്‍ ആരംഭിച്ച ന്യൂമാഹി പരിമഠം എല്‍ പി സ്‌കൂളിന് കഴിഞ്ഞ വര്‍ഷമാണ് പൂട്ട് വീണത്. തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ തന്നെ ഉള്‍പ്പെട്ട വാണിവിലാസം യുപി സ്‌കൂള്‍, പപ്പന്‍ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ എന്നിവയും അടച്ചു പൂട്ടിയിട്ട് കാലമേറെയായില്ല. ഒടുവില്‍ കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ ഉള്‍പ്പെട്ട ഇരിവേരി ഇ എല്‍ പി സ്‌കൂള്‍, അതിരകം എല്‍ പി സ്‌കൂള്‍ എന്നിവയും അടച്ചുപൂട്ടി.

അടച്ചുപൂട്ടിയതെല്ലാം എയ്ഡഡ് സ്‌കൂളുകളാണ്. കുട്ടികള്‍ പോയതാവട്ടെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും. ജില്ലയില്‍ മതിയായ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത 331 എയ്ഡഡ് സ്‌കൂളുകളും 98 സര്‍ക്കാര്‍ സ്‌കൂളുകളുമുണ്ടെന്നാണ് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടി. അധ്യാപക നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതാണ് അടച്ചുപൂട്ടലിനു കാരണമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം.




Related News

Comments

No comments yet. Be the first to comment!

Leave a Comment