Wednesday, July 29, 2026
India News

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും പാക്കിസ്ഥാന്റെ കത്ത്

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും പാക്കിസ്ഥാന്റെ കത്ത്

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥിച്ചു പാക്കിസ്ഥാന്‍. കരാര്‍ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ നാല് കത്തുകളാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് അയച്ചിരിക്കുന്നത്.

പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുര്‍താസയാണ് വിഷയത്തില്‍ ജല്‍ ശക്തി മന്ത്രാലയത്തിന് കത്തുകളയയ്ക്കുകയും ആ കത്തുകള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തതു. എന്നാല്‍ സിന്ധു നദീ ജല കരാറില്‍ നിലവില്‍ ചര്‍ച്ചകള്‍ക്ക് താല്പര്യമില്ല എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാര്‍ മരവിപ്പിച്ചത്.അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കും വരെ കരാര്‍ മരവിപ്പിക്കല്‍ തുടരാനാണ് തീരുമാനം. അതേസമയം ലോകബാങ്കിനോട് വിഷയത്തില്‍ ഇടപെടണമെന്ന് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ലോകബാങ്ക് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment