തൃശ്ശൂര്‍: വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂരില്‍ എത്തിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ഷൈന്‍ ടോമിന്റെ സഹോദരിമാര്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
പരുക്കേറ്റ ഷൈന്‍ ടോമിനെയും മാതാവ് മറിയ കാര്‍മലിനെയും തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഷൈന്‍ ടോമിന് കൈയ്ക്കും അമ്മക്ക് ഇടുപ്പിലും കൈയ്ക്കുമാണ് പരുക്കേറ്റത്. അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. തമിഴ്നാട് പാലാക്കോട് പൊലീസ് ആണ് കേസെടുത്തത്.
ധര്‍മപുരി ദേശീയപാതയില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷൈന്‍ ടോമിന്റെ അച്ഛന്‍ മരിച്ചത്. അപ്രതീക്ഷിതമായി ലോറി വാഹനത്തിന് മുന്നിലോട്ട് കയറിയതാണെന്നാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം സംഭവിച്ചുവെന്നാണ് ഡ്രൈവര്‍ അനീഷ് മൊഴിനല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment