Thursday, July 30, 2026
India News

ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്മയം; ചെനാബ് പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്മയം; ചെനാബ് പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജമ്മുകശ്മീര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവര്‍ണ്ണ പതാക വീശിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. 

എഞ്ചിനീയറിംഗ് മികവിന്റെ ആഗോള ഭൂപടത്തില്‍ രാജ്യത്തെ പ്രധാന സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതാണ് ചെനാബ് പാലം. കത്രയ്ക്കും ശ്രീനഗറിനും ഇടയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ചനാബ് റെയില്‍ പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തും. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയില്‍ ഇന്ത്യയിലെ ആദ്യത്തെ കേബിള്‍-സ്റ്റേഡ് റെയില്‍ പാലമായി ചെനാബ് ഉയര്‍ന്നു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന റെയില്‍വേ പാലത്തിന്റെ നിര്‍മ്മാണ് ചിലവ് 1486 കോടി രൂപയാണ്. കമാനത്തിന് 467 മീറ്റര്‍ നീളം, നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നദിയില്‍ നിന്നുള്ള ഉയരം പരിഗണിച്ചാല്‍ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുണ്ട്. ആകെ നീളം 1,315 മീറ്റര്‍. 

ഉധംപൂര്‍-ശ്രീനഗര്‍-ബരാമുള്ള റെയില്‍ പദ്ധതിയുടെ ഭാഗമാണ് ചെനാബ് പാലം. കശ്മീര്‍ താഴ് വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം 1400 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 272 കിലോമീറ്റര്‍ നീളമുള്ള ഉദ്ദംപൂര്‍ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി പാലം ബന്ധിപ്പിക്കുന്നു. കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ശ്രീനഗര്‍ - ജമ്മു റൂട്ടിലൂടെയുള്ള സഞ്ചാരസമയം ഏഴ് മണിക്കൂറായി കുറയും.


Related News

Comments

No comments yet. Be the first to comment!

Leave a Comment