നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. സേലത്ത് വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്കേറ്റു.
സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും.
Comments
No comments yet. Be the first to comment!
Leave a Comment