Thursday, July 30, 2026
Kerala News

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് പോലീസ് നോട്ടീസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് പോലീസ് നോട്ടീസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് പൊലീസ് നോട്ടീസ് അയച്ചു. പതിനാലു ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. സൗബിന് പുറമേ നിര്‍മ്മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടിസ് ലഭിച്ചിട്ടുണ്ട്.

നിര്‍മാതാക്കള്‍ മുന്‍പ് ഹര്‍ജി നല്‍കി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി അത് തള്ളുകയായിരുന്നു. 

ചിത്രത്തിന് വേണ്ടി പലതവണയായി മുടക്കിയ മൊത്തം 7 കോടി രൂപയും, അതിലുണ്ടായ ലാഭവിഹിതവും തിരിച്ചുനല്‍കിയില്ലെന്നാരോപിച്ചാണ് സിറാജ് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൗബിന്‍ ഷാഹിറും മറ്റ് നിര്‍മ്മാതാക്കളും ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമച്ചല്‍ തുടങ്ങിയ ഗൗരവമായ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment