Thursday, July 30, 2026
Kerala News

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പ് തന്നെ; ആവര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പ് തന്നെ; ആവര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍


നിലമ്പൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് വീണ്ടും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യ സഖ്യത്തിന്റെ നാല് സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരില്‍ മത്സരിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എസ്ഡിപിഐ, പിവി അന്‍വര്‍ എന്നിവരെയെല്ലാം ഇന്ത്യ സഖ്യത്തിലെ ഭാഗങ്ങളായാണ് കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയത്രെയാണ് ഈ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന രാജീവ് ചന്ദ്രശേഖര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്‍ഡിഎ ആ വെല്ലുവിളി സ്വീകരിച്ചതാണെന്നും, വികസിത കേരളത്തിനായും വികസിത നിലമ്പൂരിനായുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഉപതിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കഴിയുന്ന അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്. പി വി അന്‍വര്‍ മത്സരതീരുമാനത്തില്‍ ഉറച്ച് നിലകൊള്ളുമോ എന്നത് ഇന്ന് വ്യക്തമാകും. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി  മത്സരിച്ചാല്‍ ചിഹ്നം ഇന്ന് തന്നെ ലഭിക്കും. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം തന്നെ ഈ തവണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്‍വര്‍ ക്യാമ്പ്.












Related News

Comments

No comments yet. Be the first to comment!

Leave a Comment