Thursday, July 30, 2026
Kerala News

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കും: വി.ശിവന്‍കുട്ടി

പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി; മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കും: വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥിയായ സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഹെഡ് മാസ്റ്റര്‍ സംഭവത്തില്‍ വീഴ്ച നടന്നതായി സമ്മതിച്ചിട്ടുണ്ട്. മുകേഷ് പ്രതിയാണെന്ന വിവരം അറിയാതെയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചത് എന്നതാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത സന്നദ്ധ സംഘടനയാണ് പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചതെന്നും അബദ്ധം പറ്റിയെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണമെന്ന് മന്ത്രി അറിയിച്ചു.

സംഭവത്തില്‍ സംഘാടകര്‍ മാപ്പ് ചോദിച്ച് രംഗത്തുവന്നിരുന്നു. പോക്സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്ലോഗര്‍ മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഖേദം പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സംഘാടകര്‍ കത്തയച്ചു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകര്‍ കത്തില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ തിങ്കളാഴ്ച നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം നായര്‍ പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടിയുടെ നോട്ടീസ് മുകേഷ് എം നായര്‍ പങ്കുവെച്ചിരുന്നു. സംഭവം വിവാദമായതോടെ മന്ത്രി വി ശിവന്‍കുട്ടി വിശദീകരണം തേടിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment