Thursday, July 30, 2026
India News

രാജ്യത്ത് കൊവിഡ് രോഗികള്‍ 4,302; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് രോഗികള്‍ 4,302; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ 4,302 കോവിഡ് ബാധിതര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ 1,373 പേര്‍. അതിനു പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡല്‍ഹി (393) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്. ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ വകുപ്പ് സാധ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്ത് കൂടുതല്‍ കണ്ടുവരുന്നത് JN.1 വകഭേദമാണ്, ഉപ വകഭേദങ്ങളായ NB.1.8.1, LF.7 എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് സാഹചര്യം വിലയിരുത്താന്‍ സാങ്കേതിക സമിതി യോഗം ചേര്‍ന്നു. ഓക്‌സിജന്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു മാര്‍ഗനിര്‍ദ്ദേശം നല്‍കി. അതിനിടെ കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. മോക്ക് ഡ്രില്‍ ഇന്നു നടത്താനാണ് നിര്‍ദേശം. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ സജ്ജമാണെന്നു വിലയിരുത്തുന്നതാണ് മോക്ക് ഡ്രില്‍.




Related News

Comments

No comments yet. Be the first to comment!

Leave a Comment