Thursday, July 30, 2026
International News

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: പന്ത്രണ്ട് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യാത്ര നിരോധനം.

ഇതിനുപുറമെ , ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്മെനിസ്ഥാന്‍, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗികമായി യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

അമേരിക്കയെ അപകടകാരികളില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നടപടി എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശദീകരണം. 2017ല്‍ അധികാരത്തില്‍ എത്തിയപ്പോഴും ട്രംപ് സമാനമായ യാത്രാവിലക്ക് ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment