Thursday, July 30, 2026
Kerala News

അന്‍വര്‍ മത്സര രംഗത്ത് ഉറച്ചുനില്‍ക്കുമോ എന്ന് ഇന്നറിയാം; പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

അന്‍വര്‍ മത്സര രംഗത്ത് ഉറച്ചുനില്‍ക്കുമോ എന്ന് ഇന്നറിയാം;   പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സര രംഗത്ത് ഉറച്ചുനില്‍ക്കുമോ എന്ന് ഇന്നറിയാം. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണെങ്കില്‍ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ടുതവണയും പിവി അന്‍വര്‍ മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അന്‍വര്‍ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

പതിനെട്ട് പത്രികകളാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. അന്‍വറിന്റെയടക്കം ഏഴെണ്ണം തള്ളിയിരുന്നു. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചാണ് അന്‍വറിന്റെ പത്രിക പിന്‍വലിച്ചത്. 

ഇതിന് മുന്‍പും നിലമ്പൂരില്‍ അന്‍വര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തന്നെയാണ്. എന്നാല്‍ അന്ന് അദ്ദേഹത്തിന് എല്‍ഡിഎഫിന്റെ പിന്തുണയുണ്ടായിരുന്നു. യുഡിഎഫ് പിന്തുണയ്ക്കായി അന്‍വര്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment