ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. മോക്ക് ഡ്രില്‍ ഇന്നു നടത്താനാണ് നിര്‍ദേശം. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ സജ്ജമാണെന്നു വിലയിരുത്തുന്നതാണ് മോക്ക് ഡ്രില്‍.
24 മണിക്കൂറിനിടെ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302. 24 മണിക്കൂറിനുള്ളില്‍ 7 മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 4 പേര്‍ മരിച്ചു. സജീവ രോഗികള്‍ ഏറ്റവുമധികം കേരളത്തിലാണ്. 1373 കേസുകളാണ് കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment