Thursday, July 30, 2026
India News

ആര്‍സിബി വിക്ടറി പരേഡിനിടെ തിക്കും തിരക്കും; പത്ത് മരണം, 50 പേര്‍ക്ക് പരുക്ക്

ആര്‍സിബി വിക്ടറി പരേഡിനിടെ തിക്കും തിരക്കും; പത്ത് മരണം, 50 പേര്‍ക്ക് പരുക്ക്


ഐപിഎല്‍ കിരീടം ആദ്യമായി സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ടീം ബംഗളൂരുവിലെത്തിയപ്പോഴുണ്ടായ  വിജയപരേഡിനിടെയുണ്ടായ തിക്കിലും തരിക്കിലും പെട്ട് മരണം.. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനായുള്ള ശ്രമത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരിക്കുകയും 50ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6 പേരുടെ നില അതീവ ഗുരുതരമാണ്. മരണപ്പെട്ടവരില്‍ 6 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്.

വിമാനത്താവളത്തില്‍ ആര്‍സിബി താരങ്ങളെ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആണ് സ്വീകരിച്ചത്. ഔദ്യോഗിക വാഹനത്തില്‍ ദേശീയ പതാകയുമായിട്ടാണ് അദ്ദേഹം ടീമിനെ വരവേറ്റത്. ഐപിഎല്‍ കിരീട ജേതാക്കളായ ആര്‍സിബി ടീമിന്റെ വിജയപരേഡ് ബംഗളൂരുവില്‍ നടക്കും.

പരേഡ് വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ നടക്കും. ഈ പശ്ചാത്തലത്തില്‍ വിധാന്‍ സൗധ മുതല്‍ കസ്തൂര്‍ബ റോഡ് വരെ ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്.. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നില്‍ വലിയ ജനക്കൂട്ടമാണ് വിജയത്തെ കാണാന്‍ കൂടിയിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment