നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരായ ലൈംഗികാതിക്രമക്കേസില്‍ തെളിവുകളില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ ഒരു നടി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
ആറ് മാസം മുമ്പാണ് നടി ബാലചന്ദ്ര മേനോനെതിരെ പരാതി നല്‍കിയത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ തനിക്കെതിരെ മോശമായ പെരുമാറ്റം നടന്നു എന്നാണ് നടി പരാതിയില്‍ ആരോപിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.
നടിയുടെ മൊഴി രേഖപ്പെടുത്തി കേസും രജിസ്റ്റര്‍ ചെയ്തുവെങ്കിലും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ലെന്നാണ് ലഭിക്കുന്ന വിവരം.
Comments
No comments yet. Be the first to comment!
Leave a Comment