Thursday, July 30, 2026
Kerala News

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ നല്‍കിയത് വലത് കണ്ണിന്; സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ നല്‍കിയത് വലത് കണ്ണിന്; സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച



തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച നടന്നതായി പരാതി. ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്  വലത് കണ്ണിന് നല്‍കിയതായാണ് ആരോപണം. 

അസൂറ ബീവി എന്ന ബീമാപള്ളി സ്വദേശിയാണ് പരാതിയുമായി മുന്നോട്ടുവന്നത്. ചികിത്സയ്ക്കിടെ, കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിനാണ് നല്‍കിയതെന്ന് ഇവര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ്ക്കും കന്റോണ്‍മെന്റ് പൊലീസിനും കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തി ഡോക്ടര്‍ എസ്. എസ്. സുജീഷിനെ സസ്പെന്‍ഡ് ചെയ്തു.

ഇടതു കണ്ണില്‍ കാഴ്ചക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരുമാസമായി തുടര്‍ച്ചയായ ചികിത്സയലായിരുന്നു.  ശസ്ത്രക്രിയ നടക്കുന്നതിനായാണ് രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. അഡ്മിറ്റായതിന് ശേഷം ആദ്യം ഇടതു കണ്ണ് ശുചീകരിച്ചു. എന്നാല്‍ തുടര്‍ന്ന് ഇടതു കണ്ണിന് നല്‍കേണ്ടിരുന്ന കുത്തിവയ്പ് മാറി വലതു കണ്ണില്‍ നല്‍കിയതായി ഇവര്‍ പറയുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment