Thursday, July 30, 2026
Kerala News

പിണറായി മുഖ്യമന്ത്രിയായത് വിഎസിനെ വഞ്ചിച്ച്: പിവി അന്‍വര്‍

പിണറായി മുഖ്യമന്ത്രിയായത് വിഎസിനെ വഞ്ചിച്ച്: പിവി അന്‍വര്‍


വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പിവി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി അധികാരത്തിലെത്തിയത് വി. എസ്. അച്യുതാനന്ദനെ വഞ്ചിച്ചാണ് എന്നതാണ് പി.വി അന്‍വര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.  മലപ്പുറം ജില്ലയെ മുഴുവനായും പിണറായി വിജയന്‍ വഞ്ചിച്ചെന്നും, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയോടെയായിരുന്നു അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും അന്‍വര്‍ പറഞ്ഞു.

അതിനുശേഷം വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും ന്യൂനപക്ഷങ്ങളും മതേതരവാദികളും യഥാര്‍ത്ഥ സാഹചര്യങ്ങള്‍ ആലോചിക്കാതെയായിരുന്നു പിണറായിക്ക് പിന്തുണ നല്‍കിയത് എന്നും അദ്ദേഹം വിമര്‍ശിച്ചു. മുനമ്പത്തേയും മലപ്പുറത്തെയും ജനങ്ങളെ വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു.

നിലമ്പൂരില്‍ നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയിലൂടെയാണ് ഉപതിരഞ്ഞെടുപ്പ് വന്നതെന്ന് പറഞ്ഞതിന് മറുപടിയായിട്ടാണ് താന്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും, ജനവഞ്ചക മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടി കൊടുക്കാനുള്ള അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നുമാണ് പി.വി. അന്‍വര്‍ പറഞ്ഞു. 











Related News

Comments

No comments yet. Be the first to comment!

Leave a Comment